Latest NewsKeralaNattuvarthaNews

കണ്ണൂരിൽ എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിക്ക് വധ ഭീഷണി; ഊമക്കത്ത് ലഭിച്ചത് ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിൽ

എൻ.ഡി.എ വനിതാ സ്ഥാനാർത്ഥിയെ കൊല്ലുമെന്ന് ഭീഷണി. കണ്ണൂരിലെ പേരാവൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സ്മിതാ ജയമോഹന് നേരെയാണ് വധ ഭീഷണി. സ്മിതാ ജയമോഹനെ കൊല്ലുമെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഊമക്കത്ത് ലഭിക്കുകയായിരുന്നു.

ഇതേത്തുടർന്ന് ബി.ജെ.പി നേതൃത്വം ജില്ലാ കലക്ടർക്ക് പരാതി നൽകി. നേരത്തെ മുടക്കോഴിമലയിലും, മുടക്കോഴിയിലും പ്രചാരണത്തിനെത്തിയ സ്മിത ജയമോഹനെ സി.പി.എം ഗുണ്ടകൾ തടഞ്ഞത് മണ്ഡലത്തിൽ വിവാദമായിരുന്നു. സംഭവത്തിൽ ബി.ജെ.പി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ സ്മിതാ ജയമോഹന്റെ പോസ്റ്ററുകളും, ഫ്‌ളക്‌സുകളും ഉൾപ്പെടെയുള്ള പ്രചാരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button