Latest NewsNewsIndiaCrime

യുപിയിൽ ബിജെപി സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചു

ഗോരഖ്പുർ: ഉത്തർപ്രദേശിൽ ബിജെപി സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥി ബ്രിജേഷ് സിങ്(52) ആണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്.

സംഭവത്തിൽ 3 പേർ അറസ്റ്റിൽ ആയിരിക്കുന്നത്. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്. പൊതുയോ​ഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്നു. നാല് ഘട്ടമായാണ് ഉത്തർപ്രദേശിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏപ്രിൽ 15,19,26,29 തിയതികളിലാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button