തണ്ണിമത്തൻ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തൻ ചർമ്മത്തിന്റെ കറുപ്പ് കുറയ്ക്കുകയും ചർമ്മം കൂടുതൽ കൂടുതൽ മൃദുലമാകാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ തണ്ണിമത്തൻ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചപ്പെടാം
രണ്ട് ടീസ്പൂൺ തണ്ണിമത്തൻ ജ്യൂസും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് മുഖത്തിടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. സൺ ടാൻ മാറാൻ ഈ പാക്ക് സഹായിക്കും. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് സൺ ടാൻ മാറാനും മുഖത്തിന് തിളക്കം നൽകാനും സഹായിക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 5 മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുകയും കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും കുറയ്ക്കുകയും ചെയ്യുന്നു.
Read Also : ഹൈക്കോടതിയില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം
തണ്ണിമത്തനും വെള്ളരിക്കയും ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഒരു ടേബിൾ സ്പൂൺ വെള്ളരിക്ക നീരും ഒരു ടേബിൾ സ്പൂൺ തണ്ണിമത്തൻ ജ്യൂസും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം 15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ചർമ്മം കൂടുതൽ മൃദുലമാകാനും തിളക്കം കിട്ടാനും സഹായിക്കും.
Post Your Comments