KeralaLatest NewsNews

ഹൈക്കോടതിയില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

മദ്രാസ് ഹൈക്കോടതി 367 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പർ : 36/2021. ഓണ്‍ലൈനായി അപേക്ഷിക്കണം.

ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ 310 ഒഴിവുണ്ട്. എഴുത്തുപരീക്ഷയിലൂടെയും പ്രാക്ടിക്കല്‍ പരീക്ഷയിലൂടെയും ഓറല്‍ പരീക്ഷയിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പരീക്ഷയില്‍ തമിഴ് ഭാഷയില്‍നിന്ന് ജനറല്‍ നോളജ് അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടാകും.

ഒഴിവുകള്‍: ചോബ്ദാര്‍-40, ഓഫീസ് അസിസ്റ്റന്റ്-310, കുക്ക്-1, വാട്ടര്‍മാന്‍-1, റൂം ബോയ്-4, വാച്ച്‌മാന്‍-3, ബുക്ക് റീസ്റ്റോറര്‍-2, ലൈബ്രറി അറ്റന്‍ഡന്റ്-6.

പ്രായം: 18-30 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
യോഗ്യത: എട്ടാംക്ലാസ് വിജയിച്ചിരിക്കണം അല്ലെങ്കില്‍ തത്തുല്യം. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ഡ്രൈവിങ് ലൈസെന്‍സുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷാഫീസ്: 500 രൂപ (ഒരു തസ്തികയ്ക്ക്). എസ്.സി./ എസ്.ടി./ ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി mhc.tn.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 21.

shortlink

Related Articles

Post Your Comments

Related Articles


Back to top button