KeralaLatest NewsNews

പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിട്ട് മണിക്കൂറുകൾ മാത്രം, കേന്ദ്രമന്ത്രിമാരുടെ സംഘം വലിയ തുറയില്‍

കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ഗിരിരാജ് സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ സംഘത്തിലുണ്ട്.

തിരുവനന്തപുരം : കഴിഞ്ഞ ദിവസം നിയമസഭാ തെരഞ്ഞെടുപ്പിലെ എൻ ഡി എ യുടെ പ്രചാരണപരിപാടികൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നടത്തിയ ചടങ്ങിൽ പങ്കെടുത്തിരുന്നു. വലിയ തുറയില്‍ ഹാര്‍ബര്‍ നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്.

വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകി. ഇതിനെ തുടർന്ന് തീരമേഖലകളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി കേന്ദ്രമന്ത്രിമാരുടെ സംഘം മിന്നല്‍ സന്ദര്‍ശനം നടത്തി. കേന്ദ്രമന്ത്രിമാരായ പ്രഹ്‌ളാദ് ജോഷി, ഗിരിരാജ് സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ സംഘത്തിലുണ്ട്. വലിയതുറയില്‍ ഹാര്‍ബര്‍ നിര്‍മാണം പരിഗണിക്കുമെന്ന് മന്ത്രിമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാര്‍ബര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഹര്‍ബര്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന ഉറപ്പാണ് കേന്ദ്രമന്ത്രിമാരുടെ സംഘം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button