Latest NewsNewsInternational

ഭൂമിയെ സംബന്ധിച്ച് ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം

ഭൂമിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിയുടെ ആഫ്രിക്കന്‍ അര്‍ദ്ധ ഗോളത്തെ അപേക്ഷിച്ച് പസഫിക് അര്‍ദ്ധ ഗോളം വേഗത്തില്‍ തണുക്കുന്നുവെന്ന് കണ്ടെത്തല്‍. ഓസ്ലോ സര്‍വകലാശാലയിലെ ഗവേഷകരാണ് ഭൂമിക്കുള്ളില്‍ നിന്നുള്ള ചൂട് പുറത്തേക്ക് നഷ്ടമാകുന്നത് എല്ലായിടത്തും ഒരുപോലെയല്ലെന്ന് കണ്ടെത്തിയത്. 400 ദശലക്ഷം വര്‍ഷങ്ങളായി ചൂട് ഭൂമിക്കുള്ളില്‍ നിന്നും പുറത്തേക്ക് വരുന്നതിന്റെ കംപ്യൂട്ടര്‍ മാതൃക സൃഷ്ടിച്ചായിരുന്നു പഠനം.

Read Also : പിസി ജോര്‍ജിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

രണ്ട് തരത്തിലായിരുന്നു ഗവേഷണം . ഒന്ന് അകക്കാമ്പ് വഴി ഒഴുകുന്ന ഭൂമിയുടെ ആന്തരിക ഭാഗത്തു നിന്നുള്ള താപത്തിന്റെ അളവ് നോക്കി, മറ്റൊന്ന് ഭൂഖണ്ഡങ്ങളുടെ താപത്തെയും നിരീക്ഷിച്ചു. അന്തരീക്ഷത്തെ ഭൂമിയോട് ചേര്‍ത്തു നിര്‍ത്തുന്നതും ഭൂഗുരുത്വത്തിന് കാരണമാകുന്നതും ഇതേ ഭൂമിയുടെ അകക്കാമ്പ് തന്നെ.

വര്‍ഷങ്ങള്‍ പോകും തോറും ഭൂമിയുടെ ഉള്ളിലെ ഈ ചൂട് കുറഞ്ഞുവരുന്നുണ്ട്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഭൂമിയും തണുത്തുറഞ്ഞ് ചൊവ്വാ ഗ്രഹം പോലെയാവുകയും ചെയ്യും. ഭൗമപാളികളുടെ ചലനം മൂലം സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും തുടര്‍ച്ചയായി ലാവയും ഭൂമിക്കുള്ളിലെ ഊഷ്മാവും പുറത്തേക്ക് വരുന്നുണ്ട്

ഭൂമിയുടെ ഉള്‍ക്കാമ്പില്‍ നിന്നും പുറത്തേക്കുള്ള ദൂരം സമുദ്രങ്ങളുള്ള ഭാഗത്ത് കുറവാണ്. ഇതാണ് സമുദ്രങ്ങളുടെ അടിത്തട്ടിലൂടെ ഊഷ്മാവ് പുറത്തേക്ക് നഷ്ടമാവുന്നതിലേക്ക് നയിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button