ലക്നൗ : ഉത്തർപ്രദേശിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പീഡനക്കേസ് പ്രതി പോലീസിന്റെ ഏറ്റുമുട്ടലിൽ മരിച്ചു. മീററ്റ് സ്വദേശി വികാസ് ആണ് മരിച്ചത്. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.
പത്താംക്ലാസ് വിദ്യാർത്ഥിനിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിലെ നാല് പ്രതികളിൽ ഒരാളാണ് വികാസ്. കേസിൽ അറസ്റ്റിലായ നാല് പേരെയും മീററ്റിലെ കോടതിയിൽ ഹാജരാക്കാനായി എത്തിച്ചതായിരുന്നു. ഇതിനിടെയാണ് രക്ഷപ്പെടാനുള്ള ശ്രമം ഉണ്ടായത്. പോലീസിന്റെ കയ്യിൽ നിന്നും തോക്കു തട്ടിപ്പറിച്ച പ്രതികൾ കടന്നു കളയുകയായിരുന്നു.
പിടികൂടാൻ പിന്നാലെ ഓടിയ പോലീസുകാർക്ക് നേരെ വികാസ് വെടിയുതിർത്തു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മറ്റൊരു പ്രതിയായ ലഖാന് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്.
Post Your Comments