Latest NewsKeralaNews

2018 ലെ മഹാപ്രളയം മനുഷ്യനിർമ്മിതം തന്നെ ; കൂടുതൽ തെളിവുകളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ 2018ലെ മഹാപ്രളയ കാരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കോവിഡ് വ്യാപനം : നാല് രാജ്യങ്ങളെ ചുവപ്പ് പട്ടികയിൽ ഉൾപ്പെടുത്തി ബ്രിട്ടൺ

തികഞ്ഞ ലാഘവത്തോടെ ഡാമുകള്‍ മാനേജ് ചെയ്തതാണ് പ്രളയത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കുറ്റപ്പെടുത്താനാണ് ഭരണപക്ഷം ശ്രമിച്ചത്. ഡാം മാനേജ്‌മെന്റിലെ പിഴവ് ഇപ്പോള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ലക്ഷക്കണക്കിന് പേരുടെ സമ്പാദ്യങ്ങളെ നശിപ്പിച്ച 433 പേര്‍ മരിച്ച മഹാപ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ മഹാപ്രളയത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ചെന്നിത്തല കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/rameshchennithala/posts/4059432857448523?__cft__[0]=AZVd0GDX9kwtmKdWG9_Xz1ES6i6O65HxmDnyob9WzWSk7qoScGYTzdwArsAmif021Ng2TyBBHEDuC8kVFScEIJ5vyM6EM_YohPx_-wM_ejGbjJv2xattsvxHvZP0dw-X93TN1r4vpmMlC2MIL6PXnW5F&__tn__=%2CO%2CP-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button