
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലില്‍ കയറി ഡി.വൈ.എസ്.പിക്ക് പരിക്കേറ്റു. വടകര ഡി.വൈ.എസ്.പി മൂസ വള്ളിക്കാടനാണ് പരിക്കേറ്റത്. രാഹുല്‍ കൊയിലാണ്ടിയിലെ പ്രസംഗം കഴിഞ്ഞ് പുറമേരിയിലെ പരിപാടിയിലേക്ക് പോകാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.
പരിക്കേറ്റ ഡി.വൈ.എസ്.പിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രണ്ടാഴ്ച വിശ്രമവും നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments