തിരുവനന്തപുരം : മക്കൾക്കെതിരെയുള്ള ആരോപണം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും തിരിച്ചടിയാവും എന്നതിനാലാണ് താൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇതോടൊപ്പം തൻ്റെ ആരോഗ്യപ്രശ്നങ്ങളും സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
36ഉം 38ഉം വയസ്സുള്ള പ്രായപൂർത്തിയായ മക്കളാണ് ബിനീഷും ബിനോയിയും. എൻ്റെ നിയന്ത്രണത്തിൽ കഴിയുന്നവരല്ല. സ്വാഭാവികമായും ഒരു കരുതൽ ഇല്ലാതെ വരുമ്പോൾ ഇത്തരം പ്രശ്നങ്ങളുണ്ടാവും. അതിനെ നേരിടാൻ കരുതലും ജാഗ്രതയും വേണം. ബിനീഷിനെക്കുറിച്ച് ആദ്യമുണ്ടായത് മയക്കുമരുന്ന് കേസിൽ പ്രതിയായെന്നാണ്. ബിനീഷ് പുകവലിക്കുന്നതോ മദ്യപിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ആരു വേണലും പരിശോധിക്കട്ടേ ആർക്ക് മുന്നിലും ഹാജരാവാം എന്നാണ് ബിനീഷ് പറഞ്ഞത്. അങ്ങനെയാണ് ബിനീഷ് ഇഡിയുമായി സഹകരിച്ചത്. എന്നിട്ടും അറസ്റ്റ് ചെയ്തു. 14 ദിവസം കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്തു. എന്നിട്ടും മയക്കുമരുന്ന് ഉപയോഗിച്ചതോ വിറ്റതോ ആയി കണ്ടെത്താനായില്ല. ഒടുവിൽ എൻ.സി.ബി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോലുംഅവന്റെ പേരില്ല.
Read Also : വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈറ്റ്
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ബിനീഷ് നിലവിൽ അന്വേഷണം നേരിടുന്നത് കേന്ദ്ര ഏജൻസികൾക്ക് ആർക്കെതിരേയും ഇത്തരം കേസുകൾ മെനഞ്ഞെടുക്കാമെന്നും കോടിയേരി പറഞ്ഞു. ബിനീഷ് കുറ്റം ചെയ്തെങ്കിൽ അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടേ, ഈ നിലപാട് തന്നെയാണ് അന്നും ഇന്നും ഞാൻ എടുത്തതെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments