Latest NewsKeralaNews

‘ഞങ്ങളാരും ക്യാപ്റ്റനെന്ന് വിളിക്കാറില്ല, സഖാവെ എന്നേ വിളിക്കാറുള്ളു’; മറുപടിയുമായി കാനം രാജേന്ദ്രന്‍

സിപിഐയും സിപിഎമ്മും പാര്‍ട്ടി നേതാക്കളെ സഖാവ് എന്ന് കൂട്ടിയെ വിളിക്കാറുള്ളു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെകുറിച്ചായിരുന്നു കാനത്തിന്റെ പ്രതികരണം.

” മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്റ്റനല്ല, സഖാവാണ്. ക്യാപ്റ്റന്‍ എന്നുവിളിക്കുന്നത് മാധ്യമങ്ങളോ സമൂഹമാധ്യമങ്ങളോ ആണ്. സര്‍ക്കാരിന്റെ നേട്ടം ഏതെങ്കിലും വ്യക്തിയുടെ അത്ഭുതമല്ല. മുന്നണിയുടെ വികസന അജണ്ട നടപ്പാക്കിയതിന്റെ നേട്ടമാണത്. അതിന്റെ നായകനാണ് മുഖ്യമന്ത്രി.” അദ്ദേഹം അഭിപ്രായപ്പെട്ടു.

READ ALSO:‘ബല്‍റാമിനെതിരെ വോട്ട് പിടിക്കുന്ന പുരോഗമന സാഹിത്യശീലര്‍ രമയ്ക്ക് വേണ്ടി വോട്ട് പിടിക്കാന്‍ പോകുമോ? കാല് വിറയ്ക്ക…

‘ഞങ്ങളാരും ക്യാപ്റ്റനെന്ന് വിളിക്കാറില്ല, ഞങ്ങള്‍ സഖാവെ എന്നേ വിളിക്കാറുള്ളു. സിപിഐയും സിപിഎമ്മും പാര്‍ട്ടി നേതാക്കളെ സഖാവ് എന്ന് കൂട്ടിയെ വിളിക്കാറുള്ളു’-കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button