Latest NewsNewsWomenLife StyleHealth & Fitness

വിളർച്ചയെ വെറുതെ വിട്ടുകൂടാ ; സ്ത്രീകൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം

കേരളത്തിലെ മൂന്നിലൊന്ന് സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണെന്ന് വിലയിരുത്തല്‍.പ്രായാധിക്യത്തിനനുസരിച്ച്‌ വിളര്‍ച്ചയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ഹീമോഗ്ലോബിന്‍, ഇരുമ്ബ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചുവന്ന രക്തകോശങ്ങളുടെ അളവ് കുറയുന്നതും ഇതിന് കാരണമാകുന്നു.
സ്ത്രീകളില്‍ പല കാരണങ്ങള്‍കൊണ്ടും രക്തക്കുറവ് കാണാറുണ്ട്. നല്ല പോഷകാംശമുള്ള ആഹാരക്രമം ഇല്ലാത്തതു മൂലം വിളര്‍ച്ചയുണ്ടാകാം. ക്ഷീണം, ശ്വാസതടസ്സം, തലവേദന, തലകറക്കം എന്നിവ വിളര്‍ച്ചയുടെ സാധാരണ ലക്ഷണങ്ങളാണ്. പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നത് കാരണം അനീമിയ ബാധിക്കുന്നു.

Also Read:ഭക്തരെ അടിക്കുന്നത് കണ്ടപ്പോള്‍ കരച്ചിൽ വന്നു,വർഷങ്ങൾ തപസ് ചെയ്‌താലും കടകംപളളി ചെയ്‌ത പാപം മാറില്ല; കേന്ദ്രധനമന്ത്രി

രക്തത്തിലെ ഫോളിക് ആസിഡിന്റെ അളവ് കുറയുമ്ബോഴാണ് ‘ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ’ ഉണ്ടാകുന്നത്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് സാധാരണ നിലയേക്കാള്‍ ഇരട്ടി ആവശ്യമാണ്.
സ്ത്രീകളിലെ ഫോളിക് ആസിഡിന്റെ കുറവ് വന്ധ്യതയ്ക്ക് ഇടയാക്കുന്നു. വിറ്റാമിന്‍ ‘ബി 12’ ന്റെ കുറവുകൊണ്ടും അനീമിയ ഉണ്ടാവുന്നു. സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, തണ്ണിമത്തന്‍, ഗ്രീന്‍പീസ്, ബദാം, ചീര, ഉരുളക്കിഴങ്ങ് എന്നിവയില്‍ ഇരുമ്ബ് ധാരാളമായി അടങ്ങിയിരിക്കുന്നു.
സ്ത്രീകളില്‍ വിളര്‍ച്ച ഉണ്ടാകാവുന്നതിന്ടെ ചില കാരണങ്ങള്‍
തെറ്റായ ഭക്ഷണക്രമം വിളര്‍ച്ചയ്ക്കും കാരണമാകുന്നു. ഇരുമ്ബിന്റെ അളവ് അപര്യാപ്തമായതിനാല്‍ മിക്ക സ്ത്രീകളും ഭക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല.

ദഹനവ്യവസ്ഥയിലെ പ്രശ്നങ്ങള്‍ ഇരുമ്ബിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നു.
എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്ത് (30-50 മില്ലി) ഒരു നിശ്ചിത അളവില്‍ രക്തം നഷ്ടപ്പെടും. വിവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ കനത്ത ആര്‍ത്തവ രക്തസ്രാവം അനുഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇത് കൂടുതലായിരിക്കാം.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഗര്‍ഭാശയത്തിലെ ഫൈബ്രോയിഡുകള്‍ അഥവാ ഗര്‍ഭാശയ മുഴകള്‍, വിവിധ അര്‍ബുദങ്ങള്‍ തുടങ്ങിയവ ഇതിന് കാരണമാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button