COVID 19Latest NewsNewsGulfOman

ഒമാനിൽ വാക്‌സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ആരോഗ്യമന്ത്രി

മസ്‌കറ്റ്: കൊവിഡ് വാക്‌സിന്റെ 25 ലക്ഷം ഡോസ് ബുക്ക് ചെയ്തതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിക്കുകയുണ്ടായി. ഓഗസ്റ്റ് അവസാനത്തോട് ഈ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അടിയന്തര സാഹചര്യത്തില്‍ ഉയര്‍ന്ന വില നല്‍കിയാണ് വാക്‌സിന്‍ ബുക്ക് ചെയ്തിരിക്കുന്നത്.

കാര്യക്ഷമതയും സുരക്ഷയും ഉള്‍പ്പെടെ എല്ലാവിധ മാനദണ്ഡങ്ങളും പാലിക്കുന്ന വാക്‌സിനുകളാണ് ഒമാന്‍ വിതരണത്തിനായി തെരഞ്ഞെടുക്കുക. എന്നാൽ അതേസമയം കൊറോണ വൈറസ് രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കായിക പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്വകാര്യ മേഖലകളിലുള്ള ക്ലബ്ബുകള്‍ക്കും സംഘടനകള്‍ക്കും ഇത് ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button