റിയാദ്: തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. റോഹൻ സുഭാഷ് (33) ആണ് റിയാദിലെ താമസസ്ഥലത്തു വെച്ച് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി റിയാദിലെ ജസീറ ഗ്രൂപ്പിൽ വാഹനങ്ങളുടെ ഷോറൂമിൽ കൺട്രോളർ ആയി ജോലി ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. നാട്ടിൽ അച്ഛനും അമ്മയും ഭാര്യയും ഉണ്ട്.
വിവാഹം കഴിഞ്ഞു 3 വർഷമേ ആയിട്ടുള്ളു. ഏക സഹോദരൻ രോഹിത് റിയാദിൽ ജോലി ചെയ്യുകയാണ്. നാല് ദിവസം മുമ്പാണ് അല്‍ ഖർജിലെ ഷോറൂമിൽ നിന്നും റിയാദിലേക്കു ട്രാൻസ്ഫർ ആയി വന്നത്. സൗദി അറേബ്യയിലെ ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദ വേദിയുടെ നിർവാഹക സമിതി അംഗമായിരുന്നു ഇദ്ദേഹം.
നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനായി അനുജൻ രോഹിത്തും സുഹൃത്തുക്കളും കമ്പനി അധികൃതരും രംഗത്തുണ്ട്.
Post Your Comments