നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി ബിജെപി ചേര്‍ന്നു. അസമില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ബിപിഎഫ് സ്ഥാനാര്‍ത്ഥിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ വെട്ടിലായ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.
തമല്‍പൂര്‍ മണ്ഡലത്തിലെ ബിപിഎഫ് സ്ഥാനാര്‍ത്ഥി ബസുമതരിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം അവസാനിച്ച് ശേഷം ബിജെപിയില്‍ ചേര്‍ന്നത്. ബുധനാഴ്ച്ച മുതല്‍ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. പിന്നീടാണ് ബിജെപിയില്‍ ചേര്‍ന്നത്.
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രാമ മോഹിലറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 6 നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. നേരത്തെ ബിപിഎഫ് പാര്‍ട്ടി ബിജെപി സഖ്യകക്ഷിയായിരുന്നു. പിന്നീട് ബിജെപി യുപിപിഎല്ലുമായി ചേര്‍ന്നതോടെ ബിപിഎഫ് സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
read also: ‘ഡി രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം ആനി നേതാവായി; എപ്പോള്‍, എവിടെ, എന്തു പറയണമെന്ന വിവേകമില്ല’
ബിപിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പുതിയ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ അനുവദിക്കണമെന്നും ബസുമതരിക്ക് അനുവദിച്ച ചിഹ്നം പിന്‍വലിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
Post Your Comments