
സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പായിരുന്നു 2016 ലേത്. തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലാണ് എൻ.ഡി.എ രണ്ടാമതെത്തിയത്. 2011ൽ അത് മൂന്ന് മണ്ഡലങ്ങളിൽ മാത്രമായിരുന്നു. ഇത്തവണ ബി.ജെ.പിയുടെ നേട്ടം ഏതൊക്കെ മണ്ഡലത്തിലാകുമെന്നും ജനവിധി എങ്ങനെയാകുമെന്നും പരിശോധിക്കാം.
മുതിർന്ന നേതാവ് ഒ. രാജഗോപാലിലൂടെ ബി.ജെ.പിനേടിയ മണ്ഡലമാണ് നേമം. ഇത്തവണ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് നേമം നിലനിത്താൻ മത്സരിക്കുന്നത്. മുൻ എംഎൽഎയും കഴിഞ്ഞ തവണ രണ്ടാമതെത്തുകയും ചെയ്ത വി. ശിവൻകുട്ടിയെയാണ് ഇടതുമുന്നണി മണ്ഡലത്തിൽ നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസിനായി കെ. മുരളീധരനും വന്നതോടെ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. 8,671 വോട്ടുകളായിരുന്നു കഴിഞ്ഞതവണ രാജഗോപാലിന്‍റെ ഭൂരിപക്ഷം.
യുഎഇയില്‍ ഇന്ന് പുതുതായി കോവിഡ് ബാധിച്ചത് 2084 പേര്‍ക്ക്
ബി.ജെ.പി രണ്ടാമതെത്തിയ മണ്ഡലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കഴക്കൂട്ടം. ബി.ജെ.പിയ്ക്കായി ശോഭാ സുരേന്ദ്രനാണ് ഇവിടെ മത്സരിക്കുന്നത്. ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടതുപക്ഷത്തിനായി വീണ്ടും ജനവിധി തേടുമ്പോൾ വിശ്വാസ സംരക്ഷണവും, ശബരിമല വിഷയമാണ് ബി.ജെ.പി ചർച്ചയാക്കുന്നത്. യു.ഡി.എഫിനായി ഡോ. എസ്എസ് ലാലാണ് ഇവിടെ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കടകംപള്ളിക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കടകംപള്ളി വിജയിച്ചത്.
2016 ൽ കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. എന്നാൽ 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയം നേടിയിരുന്നു. 2016ൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ 7,622 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലം 2019ൽ വി.കെ. പ്രശാന്ത് പിടിച്ചെടുക്കുന്നത് 14,465 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ബി.ജെ.പിക്കായി തിരുവനന്തപരും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷാണ് ജനവിധി തേടുന്നത്. വി.കെ. പ്രശാന്ത് തന്നെയാണ് എല്‍.ഡി.എഫ്സ്ഥാനാർഥി. വീണ. എസ്. നായരാണ് യു.ഡി.എഫ് സ്ഥാനാർഥി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം ഉറപ്പിച്ച മണ്ഡലമാണ് മഞ്ചേശ്വരം. 89 വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കെ.സുരേന്ദ്രനെ തന്നെയാണ് ഇത്തവണയും ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. യു.ഡി.എഫിനായി എം.കെ.എം അഷ്റഫ് ജനവിധി തേടുമ്പോൾ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് വി.വി. രമേശനെയാണ്.
അരൂർ നിയോജക മണ്ഡലത്തിൽ വെബ് കാസ്റ്റിംഗ് പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി ഹൈക്കോടതി
ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയ മറ്റൊരു മണ്ഡലമാണ് കാസര്‍കോട്.സിറ്റിംഗ് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് തന്നെയാണ് യു.ഡി.എഫ് സ്ഥാനാർഥി. എൻ.ഡി.എയ്ക്കായി അഡ്വ. ശ്രീകാന്ത് മത്സരിക്കുന്നു. എൽ.ഡി.എഫിനായി എം.എ ലത്തീഫും മത്സരിക്കുന്നു. ഇത്തവണ കാസർകോട്ടെ ഫലം ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 ൽ 8,607 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു യു.ഡി.എഫിന് ലഭിച്ചത്.
ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന ഇ. ശ്രീധരന്‍റെ സ്ഥാനാർഥിത്വത്തിലോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയാകർഷിച്ച മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞതവണ എൻ.ഡി.എയ്ക്കായി മത്സരിച്ച ശോഭാ സുരേന്ദ്രൻ ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ മത്സരത്തിനിറങ്ങുന്ന ഇവിടെ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. എൽ.ഡി.എഫിനായി സി.പി. പ്രമോദാണ് ഇവിടെ ജനവിധി തേടുന്നത്.
കാണാതായ 15 കാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ
തുടർച്ചയായി നാല് തവണ വി.എസ്. അച്യുതാനന്ദനെ നിയമസഭയിലേക്ക് അയച്ച മണ്ഡലത്തിൽ ഇത്തവണ എ. പ്രഭാകരനാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ രണ്ടാമതെത്തിയ ബി.ജെ.പിയും ആത്മവിശ്വാസത്തോടെയാണ് പ്രചാരണ രംഗത്തുള്ളത്. 2016 ല്‍ 27142 വോട്ടിന്‍റെ ഭൂരിപക്ഷമായിരുന്നു വി.എസിന് മലമ്പുഴയിൽ. ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞതവണ 46157 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ സി കൃഷ്ണകുമാർ തന്നെയാണ് ബി.ജെ.പി സ്ഥാനാർഥി. എസ്.കെ. ആനന്ദകൃഷ്ണനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മറ്റൊരു മണ്ഡലമാണ് ചാത്തന്നൂർ. 2011ൽ 3,839 വോട്ടുകൾ മാത്രമുണ്ടായിരുന്ന മണ്ഡലത്തിൽ 2016ലെ തെരഞ്ഞെടുപ്പിൽ 33,199 വോട്ടുകൾ നേടാനായി എന്നത് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നു. ബി.ബി. ഗോപകുമാറാണ് ബി.ജെ.പി സ്ഥാനാർഥി . എൽ.ഡി.എഫിനായി ജി.എസ്. ജയലാൽ തന്നെ മത്സരിക്കുന്ന ഇവിടെ യുഡി.എഫി.നായി പീതാംബര കുറുപ്പാണ് ജനവിധി തേടുന്നത്.
ദേശീയ നേതാക്കളടക്കം ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ, ഇതോടൊപ്പം കോന്നി, ആലപ്പുഴ, തൃശൂർ, ഷൊർണൂർ എന്നിങ്ങനെ വിജയപ്രതീക്ഷ ഉറപ്പാക്കുന്ന മണ്ഡലങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
Post Your Comments