Latest NewsFootballNewsSports

അംലയുടെയും കോഹ്ലിയുടെയും റെക്കോർഡ് ഇനി ബാബർ അസമിന് സ്വന്തം

ദക്ഷിണാഫ്രിക്കക്കെതിയരായ ഏകദിന സെഞ്ചുറിയോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി പാക്കിസ്ഥാൻ നായകൻ ബാബർ അസം. ഏകദിനത്തിൽ അതിവേഗത്തിൽ 13 സെഞ്ചുറികൾ പൂർത്തിയാക്കിയ താരമെന്ന നേട്ടമാണ് ബാബർ സ്വന്തമാക്കിയത്. തന്റെ എഴുപത്തിയാറാം ഇന്നിങ്‌സിലാണ് താരം നേട്ടം സ്വന്തമാക്കിയത്. 13 സെഞ്ചുറികൾ സ്വന്തമാക്കാൻ 86 ഇന്നിങ്‌സുകളാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് വേണ്ടി വന്നത്. 83 മത്സരങ്ങളിൽ നിന്നും 13 സെഞ്ചുറികൾ സ്വന്തമാക്കിയ ഹാഷിം അംലയുടെ റെക്കോർഡാണ് താരം തിരുത്തി കുറിച്ചത്.

2019 നവംബറിന് ശേഷം ഇതുവരെ കോഹ്ലിയ്ക്ക് ഒരു സെഞ്ച്വറി പോലും നേടാനായില്ല. നിലവിൽ ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്ലി ഒന്നാമതും ബാബർ അസം രണ്ടാമതും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്നാമതുമാണ്. കോഹ്‌ലിയ്ക്ക് 857 ആണ് റേറ്റിങ്. ബാബർ അസമിനാകട്ടെ 837 ആണ് റേറ്റിങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button