Latest NewsNewsIndia

ഹിന്ദുക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബിജെപി വാഗ്ദാനം; സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്

അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തെ സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്

ചെന്നൈ: അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന ബി.ജെ.പി വാഗ്ദാനത്തെ സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്. വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ജനറൽ മിലിന്ദ് പരാന്ദെയാണ് ബി.ജെ.പി നയം സ്വാഗതം ചെയ്തത്.

Read Also: ഇടതു സഹോദരങ്ങളെ ഒരിക്കലും വെറുക്കാൻ കഴിയില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പുതിയ തന്ത്രവുമായി രാഹുൽഗാന്ധി

ക്ഷേത്രങ്ങൾ വിശ്വാസികളുടെ കൂട്ടായ്മയിലൂടെ നടക്കേണ്ട ഒന്നാണ്. എന്നാൽ കാലങ്ങളായി മാറിമാറി വരുന്ന സർക്കാറുകൾ പല സംസ്ഥാനങ്ങളിലും ക്ഷേത്രഭരണത്തെ കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്ന് മിലിന്ദ് പരാന്ദെ പറഞ്ഞു. ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിന് സർക്കാറുകൾ ഒന്നും ചെയ്യാറില്ലെന്നും പ്രശസ്തമായ ക്ഷേത്രങ്ങളുള്ളിടത്ത് പോലും മതംമാറ്റം വ്യാപകമാകുന്നുവെന്നത് ആശങ്ക ഉയർത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുക, പ്രധാന ക്ഷേത്രങ്ങളുടെ സ്വത്ത് കവരുക, ക്ഷേത്രസമ്പത്ത് വകമാറ്റി ചെലവഴിക്കുക എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യമാണ്. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ്. എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങളെ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രധാനമന്ത്രിയെ സ്വീകരിക്കാനൊരുങ്ങി പത്തനംതിട്ട; ആവേശത്തിൽ എൻഡിഎ പ്രവർത്തകർ

ഹിന്ദുസമൂഹം കാലങ്ങളായി അനുഭവിക്കുന്ന അവഗണന ഇല്ലാതാകണം. അതിന് ആദ്യ ഘട്ടം ഹൈന്ദവ ക്ഷേത്രങ്ങൾ സർക്കാർ സംവിധാനത്തിൽ നിന്ന് സ്വതന്ത്രമാവുക എന്നതാണ് ഏക പ്രതിവിധി. അതിന് ബി.ജെ.പി നൽകുന്ന പിന്തുണയ്ക്ക് ഹിന്ദു സമൂഹം ശക്തി പകരണമെന്നും മിലിന്ദ് പരാന്ദെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button