തായ്പേയ്: ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 36 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തായ് വാനിലെ കിഴക്കന്‍ റെയില്‍വെ ലെയിനിലെ തുരങ്കത്തിനുളളിലാണ് അപകടമുണ്ടായത്. രാവിലെ 9.30 ഓടെയായിരുന്നു അപകടമെന്ന് പ്രസിഡന്റ് സായ് ഇങ് വെനിന്റെ ഓഫീസ് അറിയിച്ചു.
Read Also : സ്വർണവിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ വിലയറിയാം
തായ്പേയില്‍ നിന്നും തായ്തുങ് നഗരത്തിലേക്ക് പോയ ട്രെയിനാണ് തുരങ്കത്തിനുളളില്‍ പാളം തെറ്റിയത്. ട്രെയിനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഏകദേശം 350 ഓളം പേരാണ് ഉണ്ടായിരുന്നതെന്ന് അഗ്നിസുരക്ഷാ സേന അറിയിച്ചു.
ആദ്യ നാല് കോച്ചുകളിലെ യാത്രക്കാരെ രക്ഷിച്ചു. എന്നാല്‍ അഞ്ച് മുതല്‍ എട്ട് വരെയുളള കോച്ചുകള്‍ പൂര്‍ണമായും തകര്‍ന്ന് കുടുങ്ങിയിരിക്കയാണെന്നും ഇവിടേക്ക് കടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ തായ്വാനില് നടക്കുന്ന ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇന്നത്തേത്. 2018 ല്‍ വടക്കുകിഴക്കന്‍ തായ്വാനില് 18 പേരുടെ മരണത്തിനിടയാക്കിയ അപകടമാണ് ഏറ്റവും അവസാനത്തേത്.
Post Your Comments