ചായശീലം മലയാളികളുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ് ആ ചായയിലൂടെ തന്നെ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ഇനി മുതല്‍ ദിവസവും ഒരു ഗ്ലാസ് കറുവപ്പട്ട ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ആര്‍ത്തവവിരാമം ലഘൂകരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഉള്‍പ്പെടെ ആരോഗ്യപരമായ പല ഗുണങ്ങളും കറുവപ്പട്ട ചായ നല്‍കുന്നുണ്ടെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.
കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ സ്ത്രീകളില്‍ കണ്ട് വരുന്ന പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം കുറയ്ക്കാനും സഹായിക്കുന്നുണ്ട്.
Also Read:ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
കറുവപ്പട്ടയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇടയ്ക്കിടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളും തുമ്മല്‍, ചുമ എന്നിവയ്ക്ക് മികച്ചൊരു പരിഹാരമാണ് ഇനി എങ്ങനെ ഇതുണ്ടാക്കുമെന്നോർത്ത് തല പുണ്ണാക്കേണ്ട. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണ് കറുവപ്പട്ട ചായ. സാധാരണയായി നമ്മൾ ചായയുണ്ടാക്കാറുള്ളത് പോലെ തന്നെ
ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാല്‍ അതിലേക്ക് തേയില, കറുവപ്പട്ട, ഇഞ്ചി, പുതിനയില എന്നിവ ചേര്‍ക്കുക. തിളച്ച് കഴിഞ്ഞാല്‍ വെള്ളം അരിപ്പയില്‍ അരിച്ചു മാറ്റി വയ്ക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കുടിക്കാവുന്നതാണ്. കഴിവതും പഞ്ചസാര ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.
Post Your Comments