തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂര്‍ എം.പി.
നികുതിയില്ലാത്ത രാജ്യങ്ങളിലുള്‍പ്പെടെ ജോലിയെടുക്കുന്ന പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശമലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരുമറിയാതെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാനാളുകളില്‍ ധനകാര്യബില്‍ ചര്‍ച്ചയില്‍ ഭേദഗതി കൊണ്ടുവന്നാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.
എന്നാൽ കേന്ദ്ര സര്‍ക്കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കും. പി.എസ്.സി വഴി നിയമിക്കുന്നവരുടെ പേരുകള്‍ കമ്പ്യുട്ടര്‍ വഴി വെളിപ്പെടുത്തുമെന്നും തരൂര്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍, പാലോട് രവി തുടങ്ങിയവരും പങ്കെടുത്തു.
Post Your Comments