Latest NewsIndiaNews

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വളച്ചൊടിയ്ക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വളച്ചൊടിയ്ക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്രം. ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയെ വികൃതമായി ദുര്‍വ്യാഖാനിക്കാനുള്ള ശ്രമം നടക്കുന്നതായാണ് കേന്ദ്രം വ്യക്തമായിരിക്കുന്നത്. വെള്ളിയാഴ്ച സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം വന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പരാമര്‍ശം.

read also : ചൈനയ്ക്ക് വന്‍ശക്തിയായി കൊണ്ടിരിക്കുന്ന ഇന്ത്യയെ ഭയം : ഇന്ത്യയ്ക്കു നേരെ ചൈന തിരിഞ്ഞതിനു പിന്നിലെ കാരണം അക്‌സായി ചിന്‍

യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജൂണ് 15ന് ഗല്‍വാനില്‍ അക്രമങ്ങള്‍ ഉണ്ടായതായി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കുറിപ്പില്‍ പറയുന്നു. അതിര്‍ത്തിക്കപ്പുറത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ചൈന ശ്രമിച്ചു. ഇന്ത്യന്‍ സൈന്യം ഇത് തടഞ്ഞു. സൈന്യം കനത്ത തിരിച്ചടി നല്‍കി. ഭൂപടത്തിലുള്ള പ്രദേശങ്ങളെല്ലാം ഇന്ത്യയുടെതാണെന്നും കേന്ദ്രം വിശദീകരണക്കുറിപ്പില്‍ പറയുന്നു.

യഥാര്‍ഥ നിയന്ത്രണരേഖയില്‍, നമ്മുടെ ഭാഗത്ത് ചൈനീസ് സാന്നിധ്യമില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ നിരീക്ഷണം. ഇതു നമ്മുടെ സൈനികരുടെ ധീരതയുടെ ശ്രമഫലമാണ്. നമ്മുടെ ഭൂമിയില്‍ കടന്നുകയറാന്‍ ശ്രമിക്കുന്നവരെ നാടിന്റെ വീരപുത്രന്മാര്‍ തക്കതായ പാഠം പഠിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സൈന്യത്തിന്റെ സ്വഭാവത്തെയും മൂല്യത്തെയും സംക്ഷിപ്തമായി അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button