
തിരുവനന്തപുരം : എൻ ഡി എ യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല വിഷയം ഉയർത്തിക്കാട്ടിയിരുന്നു. . ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ പൊലീസ് ലാത്തി പ്രയോഗിച്ചു എന്ന മോദിയുടെ പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി, വിശ്വാസികള്‍ക്കെതിരെയല്ല ലാത്തിപ്രയോഗം ഉണ്ടായതെന്നും സാമൂഹ്യവിരുദ്ധരോടും ‘പ്ലാന്‍ സി’ നടപ്പിലാക്കാന്‍ വന്നവരോടുമാണ് പൊലീസ് ലാത്തി പ്രയോഗിച്ചത് എന്ന് സ്വാമി സന്ദീപാനന്ദഗിരിയുടെ മറുപടി.
സ്വാമി സന്ദീപാനന്ദഗിരിയുടെ കുറിപ്പ്
‘ആദരണീയ പ്രധാനമന്ത്രിയുടെ അറിവിലേക്ക്,
ശബരിമലയില്‍ വിശ്വാസികള്‍ക്ക് നേരെ കേരളാ പോലീസ് ലാത്തി പ്രയോഗിച്ചിട്ടില്ല.
പൊലീസ് ലാത്തി പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധരോടും, പ്ളാന്‍ C പാസാക്കാന്‍ വന്നവരോടുമാണ്.
അയ്യപ്പവേഷം കെട്ടി കുത്തിത്തിരിപ്പിനുവന്നവരെ പോലീസും ജനങ്ങളും നേരിട്ടിട്ടുണ്ട്.
കൂടുതലറിയാന്‍ അങ്ങ് ‘എടപ്പാള്‍ ഓട്ടം’ എന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍ അറിയാന്‍ കഴിയും.
അങ്ങ് മുമ്ബു പറഞ്ഞ സോമാലിയയിലെ മൂന്ന് ഇടങ്ങളില്‍ അങ്ങയുടെ പാര്‍ട്ടിക്ക് ആളില്ല. മറന്നു പോവരുത്!!’
Post Your Comments