KeralaLatest NewsIndia

അ​ദാ​നി​യു​മാ​യി പിണറായി സർക്കാരിന് 8850 കോ​ടി​യു​ടെ അ​ഴി​മ​തി​ക്ക​രാർ: ​പുതിയ ആരോപണവുമായി ചെ​ന്നി​ത്ത​ല

300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേര്‍ന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

ആലപ്പുഴ: ആഴക്കടലിന് ശേഷം പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടിലെ നേട്ടത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി വിപണ രംഗത്ത് പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 25 കൊല്ലം അദാനിക്ക് ജനങ്ങളെ പിഴിയാന്‍ വഴിയൊരുക്കിയിരിക്കുകയാണെന്നാണ് ആരോപണം. 300 മെഗാവാട്ട് വൈദ്യുതി കൂടിയ വിലയ്ക്ക് അദാനിയില്‍ നിന്ന് വാങ്ങാനുള്ള എഗ്രിമെന്റാണ് വച്ചിരിക്കുന്നതെന്നും ഇത് ബിജെപിയുമായി ചേര്‍ന്നുള്ള അഴിമതിയാണെന്നും ചെന്നിത്തല ആരോപിച്ചു.

25 വര്‍ഷം കെഎസ്‌ഇബി അദാനിയില്‍ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് വഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണുണ്ടാകുന്നതെന്ന് ചെന്നിത്തല ആരോപിക്കുന്നു.അ​ഞ്ച് ശ​ത​മാ​നം വൈ​ദ്യു​തി പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍​ജ്ജ സ്രോ​ത​സു​ക​ളി​ല്‍​നി​ന്നും വാ​ങ്ങ​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് വൈ​ദ്യു​തി​കൊ​ള്ള ന​ട​ത്തു​ന്ന​തെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.കാ​റ്റി​ല്‍​നി​ന്നു​ള്ള വൈ​ദ്യു​തി​ക്ക് ഒ​രു യൂ​ണി​റ്റി​ന് ര​ണ്ട് രൂ​പ മാ​ത്ര​മാ​യി​രി​ക്കെ അ​ദാ​നിയി​ല്‍​നി​ന്നും സം​സ്ഥാ​നം യൂണിറ്റിന് 2.82 രൂ​പ​യ്ക്കാ​ണ് വാ​ങ്ങു​ന്ന​ത്.

ഇ​തി​ലൂ​ടെ 1000 കോ​ടി രൂ​പ​യു​ടെ അ​ധി​ക ലാ​ഭ​മാ​ണ് അ​ദാ​നി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഒ​രു രൂ​പ​യ്ക്ക് ജ​ല​വൈ​ദ്യു​തി ല​ഭി​ക്കു​മ്ബോ​ഴാ​ണ് കേ​ര​ളം അ​ദാ​നി​യു​ടെ കാ​റ്റി​ല്‍​നി​ന്നു​ള്ള വൈ​ദ്യു​തി വാ​ങ്ങു​ന്ന​തെ​ന്നും ശ്ര​ദ്ധേ​യ​മാ​ണ്.കാ​റ്റി​ല്‍​നി​ന്നു​ള്ള വൈ​ദ്യ​തി ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന പ്ര​ധാ​ന കമ്പ​നി അ​ദാ​നി​യു​ടെ ആ​യ​തി​നാ​ലാ​ണ് കേ​ര​ളം പാ​രമ്പ​ര്യേ​ത​ര ഊ​ര്‍​ജ്ജ സ്രോ​ത​സാ​യി കാ​റ്റി​ല്‍​നി​ന്നു​ള്ള വൈ​ദ്യു​തി വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഒ​രി​ട​ത്തും നി​ല​വി​ല്‍ ദീ​ര്‍​ഘ​കാ​ല ക​രാ​ര്‍ ഇ​ല്ലെ​ന്നി​രി​ക്കെ അ​ദാ​നി​യു​മാ​യി 25 വ​ര്‍​ഷ​ത്തെ ക​രാ​റി​ലാ​ണ് ഏ​ര്‍​പ്പെ​ടു​ന്ന​ത്. ഇ​തും ദീ​ര്‍​ഘ​കാ​ല കൊ​ള്ള​യ്ക്കു വ​ഴി​യൊ​രു​ക്ക​ലാ​ണ്.

read also: മലപ്പുറത്ത് കിണറ്റില്‍ നിന്ന് വെള്ളമെടുത്തതിന് അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനും മരുമകളും അറസ്റ്റില്‍

അദാനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കള്ള കച്ചവടമാണിതെന്നും പിണറായി വിജയനും അദാനിയും തമ്മില്‍ കൂട്ടുകെട്ടുണ്ടെന്നും ചെന്നിത്തല ആരോപിക്കുന്നു.നിതിന്‍ ഗഡ്ക്കരി മാത്രമല്ല മോദി പിണറായി – മോദി ബന്ധത്തിന്റെ ഇടനിലക്കാരന്‍. ഗഡ്കരിയെക്കാള്‍ ശക്തനായ മോദിയുടെ അടുത്ത സുഹൃത്ത് അദാനിയാന്നു ലാവ് ലിന്‍ കേസ് ഉല്‍പ്പടെയുള്ള കാര്യങ്ങളില്‍ പിണറായിയെ സഹായിക്കുന്നത് എന്നത് വ്യക്തമാക്കുന്നന്നതാണു കോടികള്‍ സര്‍ക്കാരിനു നഷുപ്പടുത്തുന്ന ഈ കരാര്‍ എന്ന് ചെന്നിത്തല ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button