കോട്ടയം: ഇടത്-വലത് മുന്നണികൾക്കും തീവ്ര ഇസ്ലാമിക സംഘടനകൾക്കുമെതിരെ വിമർശനവുമായി പി സി ജോർജ്ജ്. പകല്‍ മുഴുവന്‍ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും. ഇതാണ് ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും നയമെന്നും അദ്ദേഹം പറഞ്ഞ.
ഈരാറ്റുപേട്ടയിലെ തേവരുപാറയില്‍ പ്രചാരണത്തിനിടെ കുറേപേര്‍ കൂവി. കൂവിയ ആളുകളെ എനിക്കറിയാം. എസ്.ഡി.പി.ഐയുടെ ആളുകളാണ്. എസ്.ഡി.പി.ഐക്കാരല്ലെന്ന് അവരുടെ ജില്ലാ പ്രസിഡന്റ് ഇപ്പോള്‍ നിഷേധിച്ചിരിക്കുയാണ്. എനിക്ക് നേരിട്ട് കണ്ടാല്‍ അറിയാവുന്ന ആളുകളാണ് അവരെല്ലാം. പിന്നെ നിഷേധിച്ചിട്ട് കാര്യമുണ്ടോ..? ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പി സി ജോർജ്ജ് ചോദിച്ചു.
Read Also : എടിഎമ്മുകളിൽ നിന്ന് പണം തട്ടൽ; 2 പേർ പിടിയിൽ
വാഗമണ്‍ മുതല്‍ വെച്ചിരുന്ന മുഴുവന്‍ ബോര്‍ഡും പോസ്റ്ററും എതിരാളികൾ നശിപ്പിക്കുകയാണ്. മിണ്ടുന്നില്ല എന്നത് ദൗര്‍ബല്യമായി ആരും കരുതാന്‍ പാടില്ല. ആറാം തീയതി കഴിഞ്ഞ് മര്യാദകേട് കാട്ടിയാല്‍ എന്താ ചെയ്യേണ്ടതെന്ന് തനിക്കറിയാമെന്നും പി സി ജോർജ്ജ് പറഞ്ഞു. അഭിമന്യുവിനെ കുത്തിക്കൊന്നതൊക്കെ നമുക്കറിയാം. എസ് ഡി പി ഐ ഭീകരവാദം ഉപേക്ഷിച്ച് ഇന്ത്യാ രാജ്യത്തിന്റെ ശക്തരായ വക്താക്കളാകണമെന്നും പി സി ജോർജ്ജ് ആവശ്യപ്പെട്ടു.
Post Your Comments