CinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

എം.ടിയുടെ തിരക്കഥയില്‍ സിനിമയുമായി പ്രിയദർശൻ; ‘രണ്ടാമൂഴ’മെന്ന് ആരാധകർ

പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന പ്രിയദര്‍ശന്‍റെ ചിരകാല അഭിലാഷം പൂര്ണമാകാൻ പോകുന്നു. പ്രിയദര്‍ശന്‍ തന്നെയാണ് ഒരു പുതിയ അഭിമുഖത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. കോഴിക്കോട് എന്‍.ഐ.ടിയുടെ വാര്‍ഷിക സാംസ്‍കാരികോത്സവമായ ‘രാഗ’ത്തിന്‍റെ യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യം പറഞ്ഞത്.

‘തീര്‍ച്ഛയായും. ഒരു വലിയ സിനിമയല്ലെങ്കില്‍ ഒരു ചെറിയ സിനിമ ഈ വര്‍ഷം തന്നെ എം.ടി സാറിന്‍റെ കൂടെ ഉണ്ട്’. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ നല്‍കാനാവില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. എം.ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരിക്കുമോ നായകനെന്നും ആരാധകര്‍ക്കിടയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

അതേസമയം പ്രിയദര്‍ശന്‍ പറയുന്ന എം.ടിയുടെ തിരക്കഥ ‘രണ്ടാമൂഴം’ ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍. സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. ഒടിയൻ സംവിധാനം ചെയ്ത വി.എ ശ്രീകുമാറിന്‍റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ‘രണ്ടാമൂഴം’ മുടങ്ങിപ്പോയിരുന്നു. ഇത് വാര്‍ത്തയായ സമയത്തേ ‘രണ്ടാമൂഴ’ത്തിന്‍റെ സംവിധായകനായി വരാന്‍ സാധ്യയുള്ള ഒരാളായി പ്രിയദര്‍ശന്‍റെ പേര് സിനിമാ പ്രേമികളുടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button