ന്യൂഡല്‍ഹി: കോവിഡ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ച് നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കെ.മുരളീധരന് അപ്രതീക്ഷിത തിരിച്ചടിയായി.
Read Also : 2011 ല്‍ 28 സീറ്റ് യു.ഡി.എഫിന് ഇല്ലാതായി, കോണ്‍ഗ്രസിലെ മാസ്റ്റര്‍ ബ്രെയിനിന്റെ വെളിപ്പെടുത്തല്‍
വലിയ പ്രാധാന്യത്തോടെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയിട്ടും മുതിര്‍ന്ന നേതാക്കളോ ദേശീയ നേതാക്കളോ നേമത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി കെ. മുരളീധരന്‍ ഉന്നയിച്ചിരുന്നു. ഇതേ പരാതി പ്രിയങ്കയോടും മുരളീധരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രിയങ്കാ ഗാന്ധി തന്നെ നേരിട്ട് രംഗത്തെത്താമെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് നേമത്ത് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സമയക്കുറവും പൊലീസിന്റെ എതിര്‍പ്പുമാണ് ഇതിന് കാരണമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ റോഡ് ഷോയ്ക്കായി പ്രിയങ്കയെ എത്തിക്കാത്തതില്‍ മുരളീധരന്‍ സംസ്ഥാന നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ഇതിനെത്തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ കാണാനെത്തിയപ്പോള്‍ റോഡ് ഷോയ്ക്കായി നേമത്ത് വരാമെന്ന് പ്രിയങ്ക മുരളീധരനെ അറിയിക്കുകയായിരുന്നു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് കഴിഞ്ഞതവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ വിജയം നേടിയിരുന്നു. ഇത്തവണ എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് മത്സരിക്കുന്നത്. വി. ശിവന്‍കുട്ടിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.
Post Your Comments