വാഷിംഗ്ടൺ: വിമാനത്തിൽ വേഷം മാറിവന്ന് ഒപ്പമുണ്ടായിരുന്ന ജീവനക്കാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ഐസ്‌ക്രീം നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ. ഫ്‌ളൈറ്റ് അറ്റൻഡറായി വന്ന് ജീവനക്കാരെ പറ്റിക്കുകയായിരുന്നു ജിൽ ബൈഡൻ. ഏപ്രിൽ ഫൂൾ ദിനത്തിലായിരുന്നു ബൈഡന്റെ ഭാര്യയുടെ വേഷപ്പകർച്ച.
Read Also: ഡെബിറ്റ് കാർഡ് പിൻജനറേഷന് ഇനി ഒരു ഫോൺ കോൾ മാത്രം മതി; പുതിയ സംവിധാനമൊരുക്കി എസ്ബിഐ
കാലിഫോർണിയയിൽ നിന്നും വാഷിംഗ്ടണിലേക്ക് വരുന്നതിനിടെയാണ് ജിൽ വിമാനത്താവളത്തിലെ ജീവനക്കാരെ ഫൂൾ ആക്കിയത്. ജാസ്മിൻ എന്ന് പേര് മാറ്റി ഫ്ലൈറ്റ് അറ്റന്ററിന്റെ വേഷത്തിലെത്തി ജിൽ എല്ലാവർക്കും ഐസ്‌ക്രീം നൽകി. എല്ലാവരും ഐസ്‌ക്രീം വാങ്ങി കഴിക്കാൻ ആരംഭിച്ചതോടെ ജിൽ വിഗും മേക്കപ്പും നീക്കി ഏപ്രിൽഫൂൾ എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
ജിൽ ബൈഡന്റെ സർപ്രൈസ് കണ്ട് സഹപ്രവർത്തകർ ഒന്നടങ്കം ആശ്ചചര്യപ്പെട്ടു. മുൻപും ഇത്തരത്തിൽ വേഷം മാറിവന്ന് മറ്റുള്ളവരെ ജിൽ സഹപ്രവർത്തകരെ പറ്റിച്ചിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡൻ വൈസ് പ്രസിഡന്റ് ആയിരുന്ന സമയം ഔദ്യോഗിക വിമാനത്തിലെ ജീവനക്കാരെയായിരുന്നു ജിൽ ബൈഡൻ നേരത്തെ പറ്റിച്ചത്.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments