ന്യൂഡല്‍ഹി: രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ് രാജ്യം. ഏപ്രില്‍ പകുതിയോടെ രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്ന് റിപ്പോര്‍ട്ട്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ മുന്നറിയിപ്പിൽ പറയുന്നു.
ഇന്നലെ മാത്രം 80,000ലധികം പേര്‍ക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 15നും 20നും ഇടയില്‍ കോവിഡ് കേസുകള്‍ പാരമ്യത്തില്‍ എത്തുമെന്ന് കാന്‍പൂര്‍ ഐഐടി വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നിരക്ക് എത്രയെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മെയ് മാസം അവസാനത്തോടെ കോവിഡ് കേസുകള്‍ കുത്തനെ കുറയുമെന്നും മനീന്ദ്ര അഗര്‍വാള്‍ പറയുന്നു.
Post Your Comments