മുംബൈ: നാസിക് ജില്ലാ കോടതിയിൽ തീപിടുത്തം. കോടതിയിലെ റെക്കോർഡ് മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റെക്കോർഡ് മുറിയിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട ജീവനക്കാരൻ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also: മോഷ്ടിച്ച പണം കണ്ട് സന്തോഷം അടക്കാനായില്ല; ഒടുവിൽ കള്ളന് ഹൃദയാഘാതം; ചികിത്സയ്ക്ക് ചെലവായത് ലക്ഷങ്ങൾ
ഉടൻ അഗ്‌നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുതായി അധികൃതർ അറിയിച്ചു.
Post Your Comments