കണ്ണൂർ : ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് കേരളത്തിൽ നടക്കുന്നത്. ഇതിന് എതിരെ ഒന്നും ചെയ്യാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കേരളത്തിൽ നടക്കുന്നത് ജിഹാദി പ്രവർത്തനമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരള സർക്കാർ ശബരിമയിൽ ആചാര ലംഘനമാണ് നടത്തിയത്. എൻഡിഎ അധികാരത്തിൽ വന്നാൽ ആചാര സംരക്ഷണം ഉറപ്പ് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments