KeralaNattuvarthaLatest NewsNews

അയ്യപ്പന്റെ മണ്ണിലെത്താൻ സാധിച്ചത് സൗഭാഗ്യം, ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തും; യോഗി ആദിത്യനാഥ്

സ്വാമി അയ്യപ്പന്റെ മണ്ണിലെത്താൻ സാധിച്ചത് സൗഭാഗ്യമാണെന്നും, ശബരിമലയിൽ സർക്കാർ കാണിച്ചതിന് മറുപടിയായി എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചാൽ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമാണത്തിന് വേണ്ടി സംഭാവന ചെയ്ത മുഴുവൻ മലയാളികൾക്കും നന്ദി അറിയിക്കുന്നുവെന്നും യോഗി പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടൂരിലെത്തിയതായിരുന്നു അദ്ദേഹം.

‘കേരളത്തിലെ ഇടത് വലത് മുന്നണികൾ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അധികാരത്തിൽ വരുന്ന ഇടത് വലത് സർക്കാരുകൾ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുകയാണ്. ലൗ ജിഹാദിനെതിരെ കേരളം ഒന്നും ചെയ്യുന്നില്ല. ഉത്തർ പ്രദേശിൽ ഞങ്ങൾ നിയമം പാസാക്കി. വോട്ടുബാങ്ക് രാഷ്ട്രീയം പേടിച്ച് കേരളത്തിൽ ഇടതും വലതും നിഷ്ക്രിയരാകുകയാണ്’. യോഗി പറയുന്നു.

കേരളം കേന്ദ്ര പദ്ധതികൾ പേരു മാറ്റി നടപ്പിലാക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും, പിണറായി വിജയൻ സർക്കാർ എല്ലാ മേഖലയിലും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ നെരിടുന്നതിൽ കേരളം പരാജയമാണെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കള്ളത്തരത്തിന് കുട്ട് നിൽക്കുകയാണെന്നും യോഗി ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button