Latest NewsNewsIndia

ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; നന്ദിഗ്രാം ഉൾപ്പെടെ 30 സീറ്റുകളിലേക്ക് ജനവിധി

പശ്ചിമബംഗാളിൽ രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു

കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു. മമതാ ബാനർജിയും സുവേന്ദു അധികാരിയും തമ്മിൽ മത്സരിക്കുന്ന നന്ദിഗ്രാം മണ്ഡലമടക്കം 30 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് ബംഗാളിൽ നടക്കുന്നത്. പടിഞ്ഞാറൻ മേദിനിപൂർ, മാംകുടാ, സൗത്ത് 24 പർഗനാസ് എന്നിവ ഉൾപ്പെടുന്ന മേഖലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 2.75 ലക്ഷം പേരാണ് വോട്ട് ചെയ്യുന്നത്.

Read Also: ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിന്‍വലിക്കാത്തതെന്ന് എ കെ ആന്റണി

ക്രമസമാധാനം ലക്ഷ്യമിട്ട് നന്ദിഗ്രാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ ശക്തമായ സുരക്ഷയാണ് ബംഗാളിൽ ഒരുക്കിയിരിക്കുന്നത്. 22 കമ്പനി കേന്ദ്രസേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ പോലീസ് സേനാ വിഭാഗത്തിനൊപ്പം എല്ലാമേഖലകളിലും കേന്ദ്രസേനാംഗങ്ങൾ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രധാന റോഡുകളിലും വോട്ടിംഗ് കേന്ദ്രങ്ങളിലും തിരിച്ചറിയൽ രേഖയില്ലാത്ത ഒരാളെയും പ്രവേശിപ്പിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

എട്ട് ഘട്ടങ്ങളായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

Read Also: ദുബായിലെ ആദ്യ സ്വകാര്യസ്‌കൂൾ സ്ഥാപക മാഡം മറിയമ്മ വർക്കിക്ക് കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ്

shortlink

Related Articles

Post Your Comments

Related Articles


Back to top button