ദുബായ്: ബുധനാഴ്ച രാവിലെ അന്തരിച്ച ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപക മറിയാമ്മ വര്‍ക്കിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ദുബായ്. ആദ്യകാല വിദ്യാർത്ഥികളും സഹപ്രവർത്തകരും കണ്ണീരോടെ അവർക്ക് അന്തിമോപചാരം അർപ്പിച്ചു. ഭര്‍ത്താവ് കെ.എസ്. വര്‍ക്കിക്കൊപ്പം 1959ല്‍ ദുബായിലെത്തി അദ്ധ്യാപികയായ മറിയാമ്മ സ്വദേശികളായ കുട്ടികളെ ഇംഗ്ലിഷ് പഠിപ്പിച്ച് ദുബായുടെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു.
രാജകുടുംബത്തിലുള്ളവര്‍ക്കടക്കം ഇംഗ്ലിഷ് പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത അവര്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ അദ്ധ്യാപികയായിരുന്നു മാഡം വര്‍ക്കി എന്നറിയപ്പെട്ടിരുന്ന മറിയാമ്മ. രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരടക്കം ഒട്ടേറെപ്പേര്‍ മറിയാമ്മയുടെ പ്രിയ ശിഷ്യരാണ്.ആദ്യകാലത്ത് ദുബായിലെത്തി സ്ഥിരതാമസം തുടങ്ങിയ ഇന്ത്യന്‍ വനിതകളിലൊരാളാണ്. 1968ല്‍ ആദ്യത്തെ സ്വകാര്യ വിദ്യാലയമായ “our own english school ” ദുബായില്‍ തുടങ്ങി.
1980ല്‍ സ്ഥാപനങ്ങളുടെ നേതൃത്വം സണ്ണി വര്‍ക്കി ഏറ്റെടുത്തു. 2000ല്‍ ജെംസ്(ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റംസ്) തുടങ്ങിയതോടെ ലോകത്തെ ഏറ്റവും വലിയ സ്‌കൂള്‍ ശൃംഖലയായി വളര്‍ന്നു. അക്കാലത്ത് ദുബായില്‍ സ്‌കൂളുകള്‍ കുറവായിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കി.മകന്‍ സണ്ണി വര്‍ക്കി 2000-ത്തില്‍ ആരംഭിച്ച ജെംസ് ഗ്രൂപ്പിന് കീഴില്‍ ഇന്ന് നാല് രാജ്യങ്ങളിലായി അമ്ബതിലേറെ സ്‌കൂളുകളുണ്ട്.
അറബിയും ഉറുദുവും പഠിപ്പിക്കുന്ന പള്ളികള്‍ മാത്രമുണ്ടായിരുന്നൊരു കാലത്താണ് മറിയാമ്മ ദുബായിലെത്തി സ്വദേശികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകര്‍ന്നു നല്‍കിയും രാജകുടുംബത്തിലടക്കം ശിഷ്യ ഗണങ്ങളെ ഉണ്ടാക്കി എടുത്തതും.മറിയാമ്മ വര്‍ക്കിയുടെ സംസ്‌ക്കാരം ദുബായില്‍ തന്നെ നടക്കും. 90 വയസ്സായിരുന്നു. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. ബ്രിട്ടീഷ് ബാങ്കില്‍ ഉദ്യോഗസ്ഥനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാച്ചാണത്ത് കെ.എസ്. വര്‍ക്കിയുടെ ഭാര്യയാണ്.
ദുബായ് ആസ്ഥാനമായുള്ള ജെംസ് എജ്യുക്കേഷന്‍ സ്ഥാപകനും ചെയര്‍മാനുമായ സണ്ണി വര്‍ക്കിയുടെ മാതാവാണ് മറിയാമ്മ വര്‍ക്കി. മകള്‍: സൂസന്‍ വര്‍ക്കി. മരുമക്കള്‍: മന്ദമരുതി പനവേലില്‍ ഷേര്‍ളി വര്‍ക്കി, തിരുവനന്തപുരം കൊല്ലമന കെ.എ. മാത്യു. ശവസംസ്‌കാരം ദുബായില്‍.
Post Your Comments