Latest NewsKeralaNews

കോണ്‍ഗ്രസ്​-ഡിഎംകെ സഖ്യം അധികാരത്തിലെത്തിയാല്‍ സ്​ത്രീകള്‍ക്ക്​ രക്ഷയില്ല; യോഗി

കോയമ്പത്തൂർ: കോയമ്പത്തൂരിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കോൺഗ്രസ്​-ഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. കോൺഗ്രസ്​-ഡി.എം.കെ സഖ്യം അധികാരത്തിലെത്തിയാൽ സ്​ത്രീകൾക്ക്​ യാതൊരു രക്ഷയുമുണ്ടാകില്ലെന്ന്​ യോഗി പറഞ്ഞു.

ബിജെപി-എ​ഐഎഡിഎം​കെ അധികാരത്തിലെത്തിയാൽ വികസന പ്രവർത്തനങ്ങൾക്ക്​ മുൻതൂക്കം നൽകുമെന്നും കോൺഗ്രസിലും ഡിഎംകെയിലും കുടുംബാധിപത്യമാണെന്നും യോഗി കൂട്ടിച്ചേർത്തു.

Read Also : ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം; രജനികാന്തിന് ആശംസയറിയിച്ച് പ്രധാനമന്ത്രി

കോയമ്പത്തൂർ സൗത്ത്​ മണ്ഡലം സ്ഥാനാർഥി വാനതി ശ്രീനിവാസന്‍റെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ യോഗി പുളിയ കുളം ഗണേഷ ക്ഷേത്രം സന്ദർശിച്ചു. യോഗിയുടെ തെരഞ്ഞെടുപ്പ്​ റാലിക്കിടെ കോമ്പത്തൂരിലെ വ്യാപാര സ്ഥാപനങ്ങൾക്ക്​ നേരെ വ്യാപക അക്രമം ഉയർന്നതായി പരാതിയുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button