KeralaLatest NewsNews

തങ്ങളെയൊക്കെ വഞ്ചിച്ചു കൊണ്ടാണ് ശബരിമല സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്; പ്രീതി നടേശന്‍

ഗുരുദേവ ദര്‍ശനങ്ങള്‍ക്കൊത്ത് രാജ്യം മാറണമെങ്കില്‍ കേരളത്തിലും എന്‍ ഡി എ സര്‍ക്കാര്‍ വരണം

ചേര്‍ത്തല: നിലവിളക്കു കൊളുത്തുന്നതില്‍പ്പോലും ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നവരാണ് ഹിന്ദുക്കള്‍. കോടതിയുത്തരവുണ്ടായാലും കേരളത്തിലെ വിശ്വാസികളായ സ്ത്രീകളാരും ആചാരലംഘനം നടത്തി ശബരിമലയിലേക്ക് പോകാറില്ലെന്നും നവോത്ഥാന മതിലിനായി സഹകരിച്ച താനടക്കമുള്ള ശ്രീനാരായണീയരെ പിണറായി സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും എസ്‌എന്‍ഡിപി യോഗം ട്രസ്റ്റ് ഡയറക്റ്റര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍. ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച അയ്യപ്പ സംഗമവും നാമജപ ഘോഷയാത്രയും ചേര്‍ത്തല ഗുരുമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

തങ്ങളെയൊക്കെ വഞ്ചിച്ചു കൊണ്ടാണ് ശബരിമല സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്.അപ്പോഴുണ്ടായ പ്രയാസവും മനസിലെ വേദനയും പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് പ്രീതി നടേശന്‍ പറഞ്ഞു.തെരുവുകളില്‍ നടന്ന നാമജപ പ്രതിഷേധങ്ങള്‍ക്ക് പോകരുതെന്ന് അന്ന് എസ് എന്‍ ഡി പി യോഗം പറഞ്ഞത് സമുദായാംഗങ്ങള്‍ കേസില്‍പ്പെടുമെന്ന് ഭയന്നാണ്. വന്‍ ജാമ്യത്തുക നല്‍കി സമുദായാംഗങ്ങളെ ഇറക്കിക്കൊണ്ടു വരാനുള്ള സാമ്പത്തികശേഷി എസ് എന്‍ ഡി പി യോഗത്തിനില്ലെന്നും പ്രീതി പറഞ്ഞു.

read also:തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ക്ഷേത്രം പണിയാനായി ജമ്മുവിൽ ഭൂമി അനുവദിച്ചു; 40 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ അനുമതി

”അധകൃതര്‍ക്ക് പൂജ ചെയ്യാന്‍ അവകാശമില്ലാതിരുന്ന കാലത്താണ് ഗുരു ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ഗുരുവിനെ വേണ്ടത്ര മനസ്സിലാക്കാന്‍ വിപ്ലവ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഗുരുദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടാണ് പ്രവൃത്തിക്കുന്നത്.രാഷ്ട്രപതിയുടെ പ്രസംഗത്തില്‍പ്പോലും ഗുരുദേവദര്‍ശനങ്ങളെപ്പറ്റി പരാമര്‍ശമുണ്ട്. ഹിന്ദുക്കളെ ജന്തു കണക്കെ പരിഗണിക്കുന്ന നാട്ടില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്കൊത്ത് രാജ്യം മാറണമെങ്കില്‍ കേരളത്തിലും എന്‍ ഡി എ സര്‍ക്കാര്‍ വരണം.’ പരിപാടിയിൽ പ്രീതി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button