ഡൽഹി: പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലണ്ടറൊന്നിന് 10 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുമെന്ന് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു.
ഇതോടെ 819 രൂപയായിരുന്ന ഗ്യാസ് വില 809 ആയി കുറഞ്ഞു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും കൊൽക്കത്തയിൽ 835 രൂപയുമായിരിക്കും ഈടാക്കുക. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ആനുപാതികമായി വിലയിൽ കുറവ് ഉണ്ടാകും.
Read Also: ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം രജനികാന്തിന്
Post Your Comments