ന്യൂഡൽഹി : 51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്.
Read Also: സ്വർണ്ണവിലയിൽ വൻ വർധന; ഇന്നത്തെ സ്വർണ്ണനിരക്കുകൾ അറിയാം
മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലെ എന്നിവർ ഉൾപ്പെടെയുള്ള ജൂറിയാണ് രജനികാന്തിനെ പുരസ്‌കാരക്കാരത്തിനായി തെരഞ്ഞെടുത്തത്. ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം.
Read Also: കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് രാജ്യം; മൂന്നാം ഘട്ട വാക്‌സിനേഷന് തുടക്കം കുറിച്ചു
ഇന്ത്യൻ ചലച്ചിത്ര രംഗത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികം മുതലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. 2018 ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാര ജേതാവ്.
Post Your Comments