ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ രാത്രിയില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യുന്നതിനു റെയില്‍വെയുടെ വിലക്ക്. ഇനിമുതല്‍ ട്രെയിനില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഈ സമയം ചാര്‍ജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ റെയില്‍വെ തീരുമാനിച്ചു.
Read Also : ഹോട്ട് സ്പോട്ടുകള്‍ കുത്തനെ വര്‍ദ്ധിച്ചു; കേരളത്തില്‍ വീണ്ടും ആശങ്ക,
അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിംഗ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
റെയില്‍വെയുടെ എല്ലാ സോണുകളിലും ഇതു നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments