തിരുവനന്തപുരം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറോണ രോഗികള്‍ വര്‍ദ്ധിക്കുന്നു. 2700ഓളം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥരീകരിച്ചത്. കണ്ണൂരും കോഴിക്കോടും എറണാകുളത്തുമാണ് കൂടുതല്‍ രോഗികള്‍. 601 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 364 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read Also : മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കേരളത്തില്‍ ഇന്ന് 2653 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, കാസര്‍ഗോഡ് 167, കൊല്ലം 147, പത്തനംതിട്ട 104, ഇടുക്കി 97, ആലപ്പുഴ 89, പാലക്കാട് 84, വയനാട് 55 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്
Post Your Comments