തിരുവനന്തപുരം: ‘സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. ഈ ചിത്രത്തിൽ തന്നെ അപമാനിച്ചു എന്ന് പറഞ്ഞു സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞു രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നത് വലിയ ചർച്ചയായി. എന്നാൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ.
കേസ് കൊടുക്കുമെന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. ജിസ് ജോയി, കുഞ്ചാക്കോ ബോബന്‍, സൈജു കുറിപ്പ് എന്നിവര്‍ സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തി, അധിക്ഷേപിച്ചു എന്നായിരുന്നു രാഹുലിന്റെ പരാതി. എന്നാൽ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. സംഭവം വെറും ഏപ്രില്‍ ഫൂള്‍ പ്രാങ്ക് ആയിരുന്നുവെന്ന് രാാഹുല്‍ ഈശ്വര്‍ ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞു. മോഹന്‍കുമാര്‍ ഫാന്‍സ് ടീമിന് എല്ലാ ആശംസകളും നേരുന്നെന്നും സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവര്‍ക്കും നന്മ നേരുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
read also:‘അഞ്ച് വര്‍ഷം തന്നാല്‍ നിങ്ങള്‍ക്ക് മനസിലാകും ഞങ്ങള്‍ എന്താണെന്ന് , സുരേഷ് ഗോപി എം.പി
ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താനും തന്റെ മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ സിനിമ കണ്ടത്. നല്ല കുടുംബ സിനിമയാണ്. സ്നേഹാദരങ്ങള്‍ അറിയിക്കുന്നെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Post Your Comments