കോട്ടയം: ജോസ് കെ മാണി എംപിയുടെ മകന്‍ ജൂനിയര്‍ മാണി മാണി ഓടിച്ച കാര്‍ ഇടിച്ച് യുവാക്കള്‍ കൊല്ലപ്പെട്ടതോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ്. നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായിരുന്ന സഹോദരന്‍മാരുടെ വിയോഗം ഉള്‍ക്കൊള്ളാന്‍ ഇനിയും നാട്ടുകാര്‍ക്കായിട്ടില്ല. ജിസും, ജിന്‍സും നാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട സഹോദരന്‍മാരായിരുന്നു. ഇരുവരുടെയും വിയോഗം ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിയുന്നില്ല.
Read Also: കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള റോഡ് യാത്ര യാഥാര്‍ത്ഥ്യമാകുന്നു: നിതിന്‍ ഗഡ്കരി
സഹോദരന്‍മാര്‍ക്ക് യാത്രാമൊഴി ഏകാന്‍ നാടൊന്നിച്ചാണ് ഇരുവരുടെയും വീട്ടിലെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ജിസ്- അന്‍സു ദമ്പതികള്‍ക്ക് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറക്കാനിരിക്കെയാണ് ജിസിന്റെ വിയോഗം. മൂന്നു മാസം ഗര്‍ഭിണിയാണ് ജിസിന്റെ ഭാര്യ അന്‍സു. വാടകയ്ക്ക് താമസിക്കുന്ന ജിസിന്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്.
ഇതിനായി സ്ഥലം വാങ്ങാന്‍ അഡ്വാന്‍സും നല്‍കിയിരുന്നു. പക്ഷേ ആ സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് ജീവിതത്തില്‍ നിന്നുള്ള അവരുടെ മടക്കം.
Post Your Comments