തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനിടയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്നു കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. ഇരട്ടവോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം.
വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്ത വെബ്‌സൈറ്റിലാണെന്ന് സിപിഎം ആരോപിച്ചു.
വ്യക്തികളുടെ അനുമതിയോടെയല്ല വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചെന്നിത്തലയുടേത് സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണ്. വ്യക്തിഗത വിവരങ്ങള്‍, ചിത്രങ്ങള്‍ അടക്കം വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ടെന്നും പിബി അംഗം എംഎ ബേബി കുറ്റപ്പെടുത്തി.
Post Your Comments