പാലക്കാട്; വടക്കഞ്ചേരി വണ്ടാഴിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും നൽകാൻ പാലക്കാട് അഡീഷനൽ (രണ്ട്) സെഷൻസ് കോടതി വിധിക്കുകയുണ്ടായി. 2012 ഡിസംബർ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നിരിക്കുന്നത്. വണ്ടാഴി പന്തപ്പറമ്പ് മോഹനന്റെ ഭാര്യ പുഷ്പലത (52) കൊല്ലപ്പെട്ട കേസിലാണ് അയൽവാസി മുടപ്പല്ലൂർ പടിഞ്ഞാറെത്തറ പുത്തൻ വീട്ടിൽ പ്രസാദ് (31)നെ ജഡ്ജി പി.പി. സൈതലവി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി 4 വർഷം അധിക തടവും അനുഭവിക്കേണ്ടി വരും.
പുഷ്പലതയുടെ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തതിന്റെ വിരോധമാണു കൊലപാതകമെന്നു പൊലീസ് കണ്ടെത്തുകയുണ്ടായി. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പുഷ്പലതയുടെ കഴുത്തിനു വെട്ടി പരുക്കേൽപിച്ചുക്കുകയുണ്ടായി. ഭർത്താവ് മോഹനനെയും പ്രതി ആക്രമിക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ പുഷ്പലത ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. വടക്കഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സിഐ സി.ആർ. രാജു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. അരവിന്ദാക്ഷൻ ഹാജരായി.
Post Your Comments