സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 249 പേർ കോടിപതികൾ. മത്സരിക്കുന്ന 957 സ്ഥാനാർഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. ആകെ സ്ഥാനാർഥികളിൽ 27% പേർ കോടിപതികളാണ്. 5 കോടിക്കു മുകളിൽ ആസ്തിയുള്ള 48 സ്ഥാനാർഥികളുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 202 കോടിപതി സ്ഥാനാർഥികളാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റിൽനിന്നു ലഭിച്ച സത്യവാങ്മൂലത്തിലെ വ്യക്തത കുറവു മൂലം മുന്നണി സ്ഥാനാർഥികൾ ഉൾപ്പെടെ 29 സ്ഥാനാർഥികളുടെ വിവരങ്ങൾ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കൂടുതൽ കോടിപതികൾ ഉള്ളത് കോൺഗ്രസ് പാർട്ടിക്കാണ്, തൊട്ടുപിന്നിൽ ബി.ജെ.പിയും. കോൺഗ്രസ്– 49, ബിജെപി– 34, സിപിഎം– 32, മുസ്‌ലിം ലീഗ്– 21, കേരള കോൺഗ്രസ് (എം)– 10, സിപിഐ– 7 എന്നിങ്ങനെയാണ് ഓരോ പാർട്ടിയിലുമുള്ള കോടിപതി സ്ഥാനാർഥികളുടെ എണ്ണം.
കൽപറ്റ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ് കുമാറിനാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ളത്, 87.99 കോടി രൂപ (സ്ഥാവര സ്വത്ത്– 75.51 കോടി, ജംഗമസ്വത്ത്– 12.47 കോടി). രണ്ടാം സ്ഥാനത്ത് നെയ്യാറ്റിൻകരയിലെ ബി.ജെ.പി സ്ഥാനാർഥി രാജശേഖരൻ നായരാണ്– 64.22 കോടി (സ്ഥാവര സ്വത്ത്– 20.17 കോടി, ജംഗമം– 44.04 കോടി), മൂന്നാമത് നിലമ്പൂരിലെ എൽ.ഡി.എഫ് സ്വതന്ത്രൻ പി.വി.അൻവറും– 64.14 കോടി (സ്ഥാവരം– 44.52 കോടി, ജംഗമം– 19.62 കോടി
Post Your Comments