NattuvarthaLatest NewsKeralaNews

മലപ്പുറത്ത് കാണാതായ ഇരുപതുകാരിയെ കണ്ടെത്താനായില്ല ; പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം : വളാഞ്ചേരി വെട്ടിച്ചിറയിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവതിയെ ഇരുപത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.

Read Also : അദാനിയുമായി 5000 കോടിയുടെ വൈദ്യുതി കരാർ ; വിശദീകരണവുമായി കെ എസ് ഇ ബി

ഇരുപതുകാരി സുബീറ ഫർഹത്തിനെ കണ്ടെത്താൻ രൂപീകരിച്ച അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. പെൺകുട്ടിയെ കാണാതാവുന്നതിന് തൊട്ടു മുൻപ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന സി സി ടി ദൃശ്യങ്ങളും പുറത്ത് വന്നു . എന്നാൽ കഞ്ഞിപ്പുര ദേശീയപാതയുടെ ഭാഗത്തേക്ക് എത്തിയിട്ടുമില്ല. ഇടയ്ക്കു വച്ച് എവിടേക്ക് അപ്രത്യക്ഷമായെന്ന സംശയമാണുയരുന്നത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ.

പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള ടവർ ലെക്കേഷൻ വിട്ട് പെൺകുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.മലപ്പുറത്ത് നിന്നുള്ള സൈബർസംഘവും പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ മൂന്ന് ടവറുകൾ കേന്ദ്രീകരിച്ചുള്ള ഫോൺ രേഖകളാണ് പോലീസ് പോലീസ് പരിശോധിച്ച് വരുന്നത്.വിവാഹിതയായ പെൺകുട്ടി ഒരു വർഷം മുൻപ് വിവാഹമോചനം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button