ചെന്നൈ : രാജ്യം മുഴുവന്‍ രഥയാത്ര നടത്തിയപ്പോള്‍ ജനങ്ങള്‍ കരുതിയത് എല്‍.കെ അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണെന്ന് ഡി.എം.കെ യുവ നേതാവും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയാണ് പ്രധാനമന്ത്രിയായത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് മുതിര്‍ന്ന നേതാക്കളെ ഒതുക്കിയാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്നാട്ടിലെ അവിനാശി മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മോദിയ്ക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍ എത്തിയത്. എല്‍.കെ അദ്വാനി എവിടെ എന്ന ചോദ്യവും ഉദയനിധി ഉന്നയിച്ചു. അദ്വാനിയെയും യശ്വന്ത് സിന്‍ഹയെയും വെങ്കയ്യ നായഡുവിനെയും ഒതുക്കിയാണ് നരേന്ദ്ര മോദി ഈ സ്ഥാനത്ത് എത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കരുണാനിധിയുടെ മകനായതു കൊണ്ടു തന്നെ സ്റ്റാലിന് ഒരിക്കലും ഇപ്പോഴത്തെ മുഖ്യമന്ത്രി പളനിസ്വാമിയെ പോലെ മോദിക്ക് മുന്നിന്‍ തല കുനിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments