Latest NewsKeralaNews

ദേശീയനേതാക്കള്‍ പ്രചാരണത്തിനെത്തില്ലെന്ന കടകംപള്ളിയുടെ പരിഹാസത്തിന്, ക്ഷണക്കത്ത് നല്‍കി ശോഭയുടെ മധുര പ്രതികാരം

പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തുന്നു : കടകംപള്ളി സുരേന്ദ്രനെ പരസ്യമായി ക്ഷണിച്ച് ശോഭാ സുരേന്ദ്രന്‍

കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കള്‍ വരുന്നില്ല എന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശോഭ തന്നെ രംഗത്ത് എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തുന്നു, തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കടകംപള്ളി സുരേന്ദ്രന് അവര്‍ മറുപടി നല്‍കിയത്.

Read Also : ശോഭ സുരേന്ദ്രന് നേരെ നടന്ന സിപിഎം ആക്രമണം വധശ്രമമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്.

കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കള്‍ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാന്‍ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാല്‍ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ. ആയതിനാല്‍ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയും, ഇന്ത്യയില്‍ 30 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button