Latest NewsKeralaNews

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ചെന്നിത്തലയുടെ പ്രകടനം മികച്ചത്; പിന്തുണച്ച്‌ സന്തോഷ് പണ്ഡിറ്റ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ച്‌ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഫലം എന്തായാലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനം മികച്ചതാണെന്ന് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു. ചെന്നിത്തല വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല, ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………………..

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

കേരളത്തിന്റെ വരുന്ന എലെക്ഷൻ റിസൾട്ട് എന്തായാലും ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ രമേശ് ചെന്നിത്തല ജിയുടെ പ്രകടനം മികച്ചത് ആയിരുന്നു എന്നാണു എന്റെ അഭിപ്രായം . ചെന്നിത്തല ജി വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല… ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ട്…

Read Also :   എംഎം മണി ജയിച്ചാല്‍ തല മുണ്ഡനം ചെയ്യും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി

പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ വര്ഷം പതുക്കെ തുടങ്ങി എങ്കിലും പിന്നീട് കത്തി കയറി . പക്ഷെ പൗരത്വ ഭേദഗതി പ്രശ്നത്തിൽ LDF സമര പന്തലിൽ പോയത് ശരിയായില്ല എന്നാണ് എനിക്ക് തോന്നിയത് . സമരം ലീഗിനോടൊപ്പം സ്വന്തം നിലയിൽ സമരം ചെയ്യണം ആയിരുന്നു . ലോകസഭയിൽ 19 നേടിയത് ഇദ്ദേഹത്തിന്റെ വിജയം ആയിരുന്നു . കൂടുതലും LDF നേ മുൻ‌തൂക്കം ഉണ്ടാകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യുഡിഫ് പുറകോട്ടു പോയത് മുതൽ ആണ് ചില ഘടക കക്ഷി നേതാക്കൾ തന്നെ ഇദ്ദേഹത്തെ പാര വെച്ച് തുടങ്ങിയത്.

എന്നാൽ കേരളത്തിലെ ചില TV ക്കാർ ഇപ്പോൾ നടത്തിയ സർവേകളിൽ ഇദ്ദേഹത്തെ മനഃപൂർവം റേറ്റിംഗ് കുറച്ചു കാണിക്കുന്നു . ഇലക്ഷന് മുൻപ് നടത്തുന്ന ഇത്തരം സർവ്വേകൾ നിരോധിക്കണം . അത് റിസൾട്ടിനെ ബാധിക്കുവാൻ സാധ്യത ഉണ്ട്.

Read Also :  കമോണ്‍ ഷൊര്‍ണൂര്‍! ഇതാ സന്ദീപ് വാര്യര്‍ വരുന്നു, പുതിയ ഷൊര്‍ണൂരിനായി ഷൈജു ദാമോദരന്റെ സൂപ്പര്‍ കമന്ററി, വൈറലായി വീഡിയോ

(വാൽകഷ്ണം . ഇനി UDF അധികാരത്തിൽ വന്നാലും ഇദ്ദേഹത്തെ അവരുടെ മുന്നണിയിലെ ചില ഘടക കക്ഷികൾ മുഖ്യമന്ത്രി ആകുവാൻ സമ്മതിക്കും എന്ന് തോന്നുന്നില്ല . അതല്ല, ചില TV survey സത്യമായി വന്നാൽ , (LDF 80, UDF 53, BJP 7) LDF തുടർ ഭരണം കിട്ടിയാൽ ഇദ്ദേഹത്തെ വീണ്ടും പ്രതിപക്ഷ നേതാവ് എങ്കിലും ആക്കുവാൻ സാധ്യത കുറവാണ് എന്നാണ് എനിക്ക് തോന്നുന്നത് . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു ..)

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

https://www.facebook.com/santhoshpandit/posts/4022251361162427

shortlink

Related Articles

Post Your Comments

Related Articles


Back to top button