കൊച്ചി : യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയുള്ള പ്രചാരണം നിർത്തി നടൻ സലിംകുമാർ. പത്തു മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനു പോയി.ശാരീരികമായി വയ്യാതായി. ഡോക്ടർ പറഞ്ഞതുകൊണ്ട് റെസ്റ്റെടുക്കുകയാണെന്നും സലിംകുമാർ പറഞ്ഞു.
അതേസമയം, കേരളത്തിലെ 140 മണ്ഡലങ്ങളിൽ നിന്നും യുഡിഎഫ് സ്ഥാനാർഥികൾ സലിംകുമാറിനെ പ്രചാരണത്തിനായി വിളിക്കുന്നുണ്ട്. അവരോടെല്ലാം വീഡിയോയും ഓഡിയോയും അയച്ച് തരാം എന്നാണ് അദ്ദേഹം പറയുന്നത്. ഇന്ന് രാവിലെ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശന്റെ പ്രചാരണ പരിപാടിക്കായി താരത്തിന് വിളിച്ചിരുന്നു. ഇവർക്കും ശബ്ദ സന്ദേശം അയച്ച് നൽകുകയായിരുന്നു.
Read Also : ചെങ്ങന്നൂരിൽ ബിജെപിയെ പേടിച്ച് ഇരു മുന്നണികളും; നേതൃയോഗത്തിൽ തുറന്നടിച്ച് യുഡിഎഫ് സ്ഥാനാർത്ഥി
യുഡിഎഫ് സ്ഥാനാർഥികൾക്ക് പുറമെ അടുത്ത സുഹൃത്തായ ഒരു എൽഡിഎഫ് സ്ഥാനാർഥിയും സലിംകുമാറിന് ഫോണിൽ വിളിച്ചിരുന്നു. ‘‘ നീ എവിടെ വേണമെങ്കിലും പൊക്കോളൂ….ദയവായി ഇവിടെ എനിക്കെതിരെ വന്ന് പ്രസംഗിക്കരുത്. ആ സ്നേഹത്തിൽ സലിംകുമാർ വീണു. ഇല്ല ഉറപ്പായും വരില്ല’’.തൽക്കാലം അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും സലിംകുമാർ വ്യക്തമാക്കി.
Post Your Comments